നമ്മുടെ നാടിന്റെ പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ ബഹുസ്വരതയാണ്. ഇത്തരമൊരു സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പിന് പരസ്പര വിശ്വാസവും ധാരണയും അനിവാര്യമാണ്. വസ്തുനിഷ്ടമായ അറിവിന്റെ അഭാവത്തില്‍ അബദ്ധധാരണകളാണ് ആധിപത്യമുറപ്പിക്കുക. അത് വന്‍ വിപത്തുകള്‍ക്ക് വഴിയൊരുക്കും.
കേരളം സാക്ഷരതയിലും സാംസ്കാരിക പ്രബുദ്ധതയിലും രാഷ്ട്രീയാവബോധത്തിലും മികച്ചുനില്‍ക്കുന്ന പ്രദേശമാണെങ്കിലും വ്യത്യസ്ത ആദര്‍ശങ്ങളും വിശ്വാസങ്ങളും ദര്‍ശനങ്ങളും തമ്മില്‍ സൌഹൃദപൂര്‍ണമായ സംവാദങ്ങളും ചര്‍ച്ചകളും വിരളമാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്കിടയിലെ വിവിധ മതസമുദായങ്ങള്‍ക്കിടയിലും വിത്യസ്ത വീക്ഷണഗതിക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും അകറ്റി പരസ്പരസഹകരണവും സൌഹാര്‍ദ്ദവും വളര്‍ത്തിയെടുക്കുന്നതിനുവേണ്ടി രൂപീകൃതമായ വേദിയാണ് "ദിശ".
ആശയപ്രചരണത്തിന് സൈബര്‍ലോകത്തുള്ള സാധ്യത വിവരിക്കേണ്ടതില്ലല്ലോ. അതിന്റെ പ്രാധാന്യവും സാധ്യതയും മനസ്സിലാക്കിക്കൊണ്ടാണ് "ദിശ" തുടങ്ങിയത്. നമ്മുടേതുപോലെ പ്രബുദ്ധമായ സമൂഹത്തില്‍ പോലും മതസമൂഹങ്ങള്‍ക്കിടയില്‍ വളരെയേറെ അടുത്ത് ഇടപെഴകാനും അന്യോന്യം മനസ്സിലാക്കാനും അവസരം ലഭിക്കാറില്ല. അതിനാല്‍ അജ്ഞതയും തെറ്റിദ്ധാരണയും അതുവഴി അകല്‍ച്ചയും നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുന്നു. മതത്തെക്കുറിച്ചും മതസമൂഹങ്ങളെക്കുറിച്ചും ഏറെ തെറ്റിധാരണകള്‍ സമകാലീന സമൂഹത്തില്‍ വളര്‍ന്നു വരുന്നുണ്ട്; വിശേഷിച്ചും ഇസ്ലാമിനെയും മുസ്ലിങ്ങളെയും കുറിച്ച്. ഈ സാഹചര്യത്തില്‍ മുസ്ലിംകളല്ലാത്ത സഹോദരങ്ങള്‍ക്ക് ഇസ്ലാമിനെ പഠിക്കാനും ഇസ്ലാമിനെ സംബന്ധിച്ച് സംവദിക്കാനും ഒരിടം എന്ന നിലക്ക് കൂടിയാണ് ഈ സൈറ്റ് തുടങ്ങിയത്. സൈറ്റ് സന്ദര്‍ശകര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
വെബ് ടീം
ദിശ
അഭിപ്രായങ്ങളൊന്നുമില്ല:
പുതിയ അഭിപ്രായങ്ങള്‍ അനുവദനീയമല്ല.