പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ നാമത്തില്‍

അറിയിപ്പ്

ഈ ബ്ലോഗില്‍ നിങ്ങള്‍ക്കെഴുതാന്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ ചൊയ്യുന്ന ജി മെയില്‍ വിലാസത്തില്‍ velicham2020@gmail.com ആഡ് ചെയ്യുക.....നിങ്ങളുടെ ബയോടാറ്റയും ബ്ലോഗ് ലിങ്കും ഞങ്ങള്‍ക്കയച്ചു തരിക......

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച


സുകര്‍മികളെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ?


"ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപകാരം ചെയ്ത് ജീവിക്കുന്നു. അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുമോ?'' ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക. ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ. അതിനാല്‍ നേരത്തെ വ്യക്തമാക്കിയ പോലെ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ ഇന്ന വ്യക്തി സ്വര്‍ഗത്തിലായിരിക്കും അല്ലെങ്കില്‍ നരകത്തിലായിരിക്കും എന്ന് നമുക്ക് തീരുമാനിക്കാനോ പറയാനോ സാധ്യമല്ല. അത് ദൈവനിശ്ചയമാണ്. അവന്നും അവന്‍ നിശ്ചയിച്ചു കൊടുക്കുന്ന ദൂതന്മര്‍ക്കും മാത്രമേ അതറിയുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ